Skip to Content

Our Guests

ബഹു. ഗോവ ഗവര്‍ണ്ണര്‍ അഡ്വ. പി എസ് ശ്രീധരൻ പിള്ള

മികച്ച , വാഗ്മി. ചരിത്രം, പരിസ്ഥിതി. സംസ്കാരം, നിയമം, രാഷ്ട്രീയം, കഥ, കവിത തുടങ്ങിയ .... 

 കൂടുതല്‍ വായിക്കുക

ഡോ. പ്രതിഭ റായ്

ഇന്ത്യൻ സാഹിത്യലോകത്ത് ആമുഖം ആവശ്യമില്ലാത്ത അനന്യ പ്രതിഭ. കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം, മൂർത്തിദേവി പുരസ്കാരം,  ജ്ഞാനപീഠ പുരസ്കാരം, പത്മശ്രീ-പത്മഭൂഷൺ ബഹുമതികൾ എന്നിവ ലഭിച്ചിട്ടുണ്ട്.
കൂടുതല്‍ വായിക്കുക

ഡോ. ശരൺ കുമാർ ലിംബാളെ

അക്കർമാശി എന്ന ഒറ്റ കൃതിയിലൂടെ മലയാളി വായനക്കാരുടെ ഹൃദയത്തിൽ ഇടം നേടിയ മറാഠി എഴുത്തുകാരൻ.  സരസ്വതി സമ്മാൻ (2020) അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

കൂടുതല്‍ വായിക്കുക

ഡോ. ദാമോദർ മൗസോ

2022ലെ ജ്ഞാനപീഠ ജേതാവ്. കൊങ്കണിയിൽ 1983ൽ രചിക്കപ്പെട്ട കാർമെലിൻ എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

സ്വന്തം നാടിനും 50 ലക്ഷത്തിലേറെ പേർ സംസാരിക്കുന്ന കൊങ്കണി .. . .

കൂടുതല്‍ വായിക്കുക

From Malayalam Literature

എൻ എസ് മാധവൻ

അപൂർവ്വമായി കഥകൾ എഴുതുകയും എഴുതിയതെല്ലാം തനിതങ്കം ആക്കി മാറ്റുകയും ചെയ്ത മലയാളത്തിലെ ഒന്നാംനിര എഴുത്തുകാരനാണ്. 1975 ഐഎഎസ് ലഭിച്ചു. സിവിൽ സർവീസ് ഉദ്യോഗസ്ഥനായി ഇന്ത്യയിലെ പല പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചു. ഹിഗ്വിറ്റ, നാലാംലോകം, ചൂളൈമേടിലെ ശവങ്ങൾ തുടങ്ങിയ കഥകൾ ഇന്നും ചർച്ചചെയ്യപ്പെടുന്നു. ലന്തൻബത്തേരിയിലെ ലുത്തിനിയകൾ നോവൽ. ഭീമച്ചന്‍ ആണ് ഏറ്റവും പുതിയ കൃതി.

പ്രഭാ വർമ്മ

കവി, വാഗ്മി, മാധ്യമ പ്രവർത്തകൻ, കേരള മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകൻ. 22 ലേറെ കൃതികൾ രചിച്ചിട്ടുണ്ട്. സരസ്വതിസമ്മാൻ, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (ശ്യാമമാധവം ), ആശാൻ കവിതാ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം, ഉള്ളൂർ പുരസ്കാരം, വയലാർ പുരസ്കാരം തുടങ്ങിയ 54 അവാർഡുകൾ വിവിധ സർഗാത്മക സംഭാവനകൾക്ക്  ലഭിച്ചിട്ടുണ്ട്.  പ്രണയത്തിന്റെ കാവ്യപുസ്തകം ആണ് ഏറ്റവും പുതിയ കൃതി.

ജോർജ് ഓണക്കൂർ

നോവലിസ്റ്റ് , പ്രഭാഷകൻ , ചെറുകഥാകൃത്ത്, നിരൂപകൻ, തിരക്കഥാകൃത്ത്, സഞ്ചാര സാഹിത്യകാരൻ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെ.  കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്  (ഹൃദയരാഗങ്ങൾ) അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് . അമ്പതോളം കൃതികളുടെ രചയിതാവ്. ഉൾക്കടൽ എന്ന മലയാളത്തിലെ ആദ്യ കാമ്പസ്സ് സിനിമയുടെ രചയിതാവ്.  

കെ പി രാമനുണ്ണി

നോവലിസ്റ്റ്, പ്രഭാഷകൻ, സാംസ്കാരിക പ്രവർത്തകൻ, കഥാകൃത്ത്, തിരക്കഥാകൃത്ത്. സൂഫി പറഞ്ഞ കഥ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരവും ദൈവത്തിൻറെ പുസ്തകം എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും അടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 26 ഓളം കൃതികളുടെ കർത്താവ്.


ബെന്യാമിൻ

200ലധികം പതിപ്പുകൾ ഇറങ്ങിയ ആടുജീവിതം എന്ന ഒറ്റ കൃതിയിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ എഴുത്തുകാരൻ. ആടുജീവിതം  അഭ്രപാളികളിലും അത്ഭുതം സൃഷ്ടിച്ചത് സമീപകാലത്താണ്. മുപ്പതിലേറെ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ അടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ടി ഡി രാമകൃഷ്ണൻ

നോവലിസ്റ്റ്, ചെറുകഥാകൃത്ത്. അൽഫാ, ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, മാമാ ആഫ്രിക്ക, മഞ്ഞ പച്ച ചുവപ്പ് തുടങ്ങിയവ പ്രഖ്യാത കൃതികൾ. സുഗന്ധി എന്ന ആണ്ടാൾ ദേവനായകി  എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് . മലയാറ്റൂർ പുരസ്കാരം,   അബുദാബി ശക്തി അവാർഡ് , വയലാർ അവാർഡ് എന്നീ പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട് .

ഡോ എം ജി ശശിഭൂഷൺ

ചരിത്രകാരൻ, നിരൂപകൻ, വാഗ്മി, നാണയ ശാസ്ത്രകാരൻ. പതിനഞ്ചോളം കൃതികളുടെ കർത്താവ്. സാക്ഷരതാ മിഷൻ്റെ മുൻ ഡയറക്ടർ. അന്തരിച്ച പ്രശസ്ത നിരൂപകൻ പ്രൊഫ എസ് ഗുപ്തൻ നായരുടെ മകൻ.

ഡോ മനോജ് കുറൂർ

കവി , നോവലിസ്റ്റ്, പ്രഭാഷകൻ, ഗാനരചയിതാവ്, അധ്യാപകൻ. കേരള സാഹിത്യ അക്കാദമി കനകശ്രീ അവാർഡ് അടക്കം നിരവധി  പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പതിനഞ്ചോളം കൃതികൾ. കവിതയിലും നോവലിലും ഒരുപോലെ തിളങ്ങുന്ന എഴുത്തുകാരൻ .

ഉണ്ണി ആർ

പുതുവഴികൾ തേടുന്ന കഥാകൃത്ത്, തിരക്കഥാകൃത്ത്. തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന പുരസ്കാരം, അബുദാബി ശക്തി അവാർഡ് എന്നിവ ഉൾപ്പെടെ  നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. പത്തോളം കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് .

ഐസക് ഈപ്പൻ 

28 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മികച്ച എഴുത്തുകാരൻ, പ്രഭാഷകൻ. അബുദാബി ശക്തി പുരസ്കാരം , ബഷീർ ജന്മശതാബ്ദി പുരസ്കാരം അടക്കം നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

കെ രേഖ

മാധ്യമ പ്രവർത്തക, കഥാകൃത്ത്, അധ്യാപിക.  മനുഷ്യ ബന്ധങ്ങളുടെയും പുതിയ കാലത്തിൻ്റെയും കഥകൾ  ശുദ്ധമലയാളത്തിൻ്റെ ലാളിത്യത്തിൽ പൊതിഞ്ഞ് സമ്മാനിക്കുന്ന എഴുത്തുകാരി.

5 കൃതികൾ പ്രസിദ്ധീകരിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ഐ സി ചാക്കോ പുരസ്കാരം , അബുദാബി ശക്തി പുരസ്കാരം തുടങ്ങിയ അംഗീകാരം ലഭിച്ചിട്ടുണ്ട്.

ലോപാ മുദ്ര

കവി , പ്രഭാഷക. കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം അടക്കം  ഒരു ഡസനോളം അവാർഡുകൾ നേടിയിട്ടുണ്ട്. പരസ്പരം, വൈക്കോൽ പാവ എന്നീ   കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ സജീവം.

ഫ്രാൻസിസ് നൊറോണ

നോവലിസ്റ്റ് ,കഥാകൃത്ത് . വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന കഥാകാരൻ . എട്ടു കഥാസമാഹാരങ്ങളും രണ്ട് നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

ഡോ ഷീജ വക്കം

ഏക കവിതാസമാഹാരമായ കിളി മരത്തിന് ആശാൻ യുവകവി പുരസ്കാരവും അബുദാബി ശക്തി. അവാർഡും ലഭിക്കുകയുണ്ടായി. ആനുകാലികങ്ങളിൽ സജീവം.

കെ  രാജഗോപാല്‍

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ ജനനം. മുദ്ര,  ഒട്ടും ദൂരമില്ല, ഇലകളോരോന്ന്,  പിന്നാമ്പുറം, പതികാലം എന്നിവ  കവിതാ സമാഹാരങ്ങൾ. കവിതാ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.  2013 മുതൽ പമ്പാസാഹിത്യോ ത്സവത്തിൻ്റെ മുഖ്യസംഘാടക നായി പ്രവർത്തിക്കുന്നു.


'വൈഖരി' ദ്വിദിന ദേശീയ സാഹിത്യ സംഗമം 2024

2024 ഒക്ടോബര്‍ 26, 27 തിയ്യതികളില്‍ മാവേലിക്കരയില്‍ നടക്കുന്ന 'വൈഖരി' ദേശീയ സാഹിത്യ സംഗമത്തില്‍ പങ്കെടുക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു. ഇവിടെ രജിസ്റ്റര്‍ ചെയ്യാം.