ഡോ. ശരൺ കുമാർ ലിംബാളെ
അക്കർമാശി എന്ന ഒറ്റ കൃതിയിലൂടെ മലയാളി വായനക്കാരുടെ ഹൃദയത്തിൽ ഇടം നേടിയ മറാഠി എഴുത്തുകാരൻ. സരസ്വതി സമ്മാൻ (2020) അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
അക്കർമാശി കാളിയത്ത് ദാമോദരൻ ആണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. ലിംബാളെയുടെ അരഡസനിൽ അധികം കൃതികൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ബഹുജനം ബഹിഷ്കൃതർ, ദളിത് ബ്രാമണൻ തുടങ്ങിയ കൃതികൾ മലയാളത്തിന് സമ്മാനിച്ചത് ഡോ. എൻ എം സണ്ണിയാണ്.
ഇന്ത്യയിലെ ദളിത് സാഹിത്യത്തിന് ഏറ്റവും മികച്ച സംഭാവന നൽകിയിട്ടുള്ള എഴുത്തുകാരൻ .