ഡോ. പ്രതിഭ റായ്
ഇന്ത്യൻ സാഹിത്യലോകത്ത് ആമുഖം ആവശ്യമില്ലാത്ത അനന്യ പ്രതിഭ. കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം, മൂർത്തിദേവി പുരസ്കാരം, ഞാനപീഠ പുരസ്കാരം, പത്മശ്രീ-പത്മഭൂഷൺ ബഹുമതികൾ എന്നിവ ലഭിച്ചിട്ടുണ്ട്.
എണ്ണമറ്റ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഈ ഒറിയ എഴുത്തുകാരിയുടെ ജ്ഞാനപീഠസമ്മാനം നേടിയ യാജ്ഞസേനി അടക്കമുള്ള പല കൃതികളും ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും മറ്റു ഭാഷകളിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്.
യാജ്ഞസേനി ഡോക്ടർ കെ പി രജനി മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.
പ്രതിഭാ റായ്‌യുടെ പുണ്യ തോയ, മാഗ്നമാട്ടി, അന്തിമേശ്വരൻ, യശോദയുടെ സ്വപ്നം,
കൈപ്പെട്ടി എന്നീ കൃതികൾ ശ്രീമതി സരോജിനി ഉണ്ണിത്താൻ മലയാളത്തിലേക്ക് മനോഹരമായി നേരിട്ട് മൊഴി മാറ്റിയിട്ടുണ്ട്
ഒട്ടനവധി രാഷ്ട്രങ്ങളിൽ പ്രതിഭാ റായി ഇന്ത്യൻ സാഹിത്യത്തെ പ്രതിനിധീകരിച്ചു. 45ലേറെ കൃതികൾ പ്രസിദ്ധീകരിച്ചു.