Skip to Content

ഓണാട്ടുകര സാഹിതി - നാള്‍വഴികളിലൂടെ

2023
2023 മേയ് 13

2023 മേയ് 13നു ശനിയാഴ്ച വൈകിട്ട് 4ന് മാവേലിക്കര എ.ആര്‍.രാജരാജവര്‍മ സ്മാരകത്തില്‍ ഓണാട്ടുകരയിലെ എഴുത്തുകാരുടെയും കലാകാരന്മാരുടെയും സംസ്കാരിക പ്രവര്‍ത്തകരുടെയും ഒരു കൂട്ടായ്മ സംഘടനയ്ക്ക് രൂപം നൽകി.

2023

2023 ജൂലൈ 16

ഓണാട്ടുകര സാഹിതി ഉദ്ഘാടനം

16.7.2023ല്‍ എ ആര്‍ സ്മാരകത്തില്‍ വച്ച് നടന്ന പൊതുയോഗത്തില്‍ ശ്രീകുമാരന്‍ തമ്പി ഓണാട്ടുകര സാഹിതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഡോ.എം.ജി.ശശിഭൂഷണ്‍, ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍, ജോണ്‍ സാമുവല്‍, ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

2023 സെപ്റ്റംബര്‍  10
എഴുത്തുവഴി
എ.ആര്‍.സ്മാരകത്തില്‍ വച്ച് ഡോ.ബിന്ദു ഡി.സനില്‍ കണ്‍വീനറായുള്ള പുസ്തകോത്സവം നടന്നു. എം.എസ്.അരുണ്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

എന്‍റെ എഴുത്തുവഴി കഥ/നോവല്‍ വിഭാഗത്തില്‍ കെ.കെ.സുധാകരന്‍, സരോജിനി ഉണ്ണിത്താന്, വിശ്വന്‍ പടനിലം, മധു തൃപ്പെരുന്തുറ എന്നിവര്‍ പങ്കെടുത്തു.

ദൃശ്യകല വിഭാഗത്തില്‍ മധു ഇറവങ്കര, മഖു വാരണാസി, മധു ശങ്കരമംഗലം എന്നിവര്‍ പങ്കെടുത്തു.

കവിത വിഭാഗത്തില്‍ ഇന്ദിരാ അശോക്, ദേവമനോഹര്‍, രേഖ ആര്‍ താങ്കള്‍, ബിന്ദു ആര്‍ തമ്പി എന്നിവര്‍ പങ്കെടുത്തു.

വൈജ്ഞാനിക  സാഹിത്യത്തില്‍ മരുളീധരന്‍ തഴക്കര, സുരേഷ് മണ്ണാറശാല, ജോര്‍ജ് തഴക്കര, വി.ഐ.ജോണ്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.

2023

2023 ഒക്ടോബര്‍ 28

കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ അനുസ്മരണം

ഒക്ടോബര്‍ 28ന് ഏ.ആര്‍.സ്മാരകത്തില്‍. പ്രസിഡന്‍റ് മധു ഇറവങ്കര അധ്യക്ഷത വഹിച്ചു. ഡോ.കെ.രവിവര്‍മ്മ തമ്പുരാന്‍ ഉദ്ഘാടനം ചെയ്തു. സി.പ്രസാദ് അനുസ്മരണം നടത്തി. കുര്യന്‍സ് മാവേലിക്കര വരച്ച ചിത്രം  പ്രൊ.വി.സി.ജോണിനു കൈമാറി.  അനന്തപുരം കൊട്ടാരത്തിലെ പിന്‍മുറയില്‍പ്പെട്ട ഡോ.കെ.രവിവര്‍മ്മ തമ്പുരാനെ പ്രൊഫ.മാമ്മന്‍ വര്‍ക്കി ആദരിച്ചു.

2023 നവംബര്‍ 19

നരേന്ദ്രപ്രസാദ് അനുസ്മരണം

ഓണാട്ടുകര സര്‍ഗവസന്തം രണ്ടാംപതിപ്പില്‍ അതുല്യ നടനും നിരൂപകനും അധ്യാപകനുമായ പ്രഫ. നരേന്ദ്രപ്രസാദിനെയാണ് അനുസ്മരിച്ചത്. കഥാകാരി സരോജിനി ഉണ്ണിത്താന്‍ നവംബര്‍ 19ന് 3ന് ഉദ്ഘാടനം ചെയ്തു. കാവ്യാര്‍ച്ചനയില്‍ പ്രഫ.ഇന്ദിര അശോക്, പ്രഫ.വി.രാധാമണിക്കുഞ്ഞമ്മ, രാജന്‍ കൈ ലാസ് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. ഭരണസമിതിയംഗം കെ.സി. ജേക്കബ് അധ്യക്ഷത വഹിച്ചു. ഓണാട്ടുകര സാഹിതി പ്രസിഡന്‍റ് ഡോ.മധു ഇറവങ്കര അനുസ്മരണ പ്രഭാഷണവും കെ.ജി.മുകുന്ദന്‍ അനുബന്ധ അവതരണവും നടത്തി. ആര്‍ട്ടിസ്റ്റ് ശ്രീകുമാര്‍ ഓലകെട്ടിയമ്പലം വരച്ച നരേന്ദ്രപ്രസാദിന്‍റെ ഛായാചിത്രം ഡോണര്‍ അംഗം എം.പി.മോഹനന്‍ സ്വീകരിച്ചു. സെക്രട്ടറി ബി.സോമശേഖരന്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ജോര്‍ജ് തഴക്കര, ആര്‍ട്ടിസ്റ്റ് ശ്രീകുമാര്‍ ഓലകെട്ടിയമ്പലം എന്നിവര്‍ പ്രസംഗിച്ചു.

2023

2023 നവംബര്‍ 18

സ്വയംവരത്തിന്‍റെ അമ്പത്

28.11.2023ല്‍ മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍ വച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍റെ സാന്നിധ്യത്തില്‍ 'സ്വയംവര'ത്തിന്‍റെ പ്രദര്‍ശനവും; ഡോ.മധു ഇറവങ്കര നിര്‍മിച്ച 'ദ ജേര്‍ണി- സ്വയംവരം @ 50' എന്ന ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനവും നടന്നു. ഉച്ചയ്ക്കുശേഷം നടന്ന സ്വയംവരത്തിന്‍റെ സുവര്‍ണ്ണജൂബിലി സമാപന സമ്മേളനത്തില്‍  കോളേജ് പ്രിന്‍സിപ്പല്‍ ഡോ.രഞ്ജിത്ത് മാത്യു ഏബ്രഹാം അധ്യക്ഷത വഹിച്ചു. ശ്രീ.അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

2024

2023 ഡിസംബര്‍ 23

പാറപ്പുറത്ത് അനുസ്മരണം

സര്‍ഗവസന്തം മൂന്നാം പതിപ്പില്‍ പാറപ്പുറത്ത് അനുസ്മരണം അക്കോക് സംസ്ഥാന പ്രസിഡന്‍റ് സുരേഷ് കുമാര്‍ കുറത്തികാട് 23ന് 3ന് ഉദ്ഘാടനം ചെയ്തു. ഓണാട്ടുകര സാഹിതി ഭരണസമിതി അംഗം അലക്സ് കെ.കോശി അധ്യക്ഷനായി കഥാകാരന്‍ സുരേഷ് വര്‍മ പാറപ്പുറത്തിന്‍റെ നോവല്‍ ശില്‍പം, മോട്ടി വേഷനല്‍ സ്പീക്കര്‍ കെ.എസ്. റെജി പാറപ്പുറത്തിന്‍റെ കഥാലോകം എന്ന വിഷയങ്ങള്‍ അവതരിപ്പിച്ചു ആര്‍ട്ടിസ്റ്റ് ഡി.പ്രസാദ് വരച്ച പാറപ്പുറത്തിന്‍റെ ഛായാചിത്രം സെക്രട്ടറി ബി.സോമശേഖരന്‍ ഉണ്ണിത്താന്‍ സ്വീകരിച്ചു. കാവ്യാര്‍ച്ചനയില്‍ വിജയന്‍ ചെമ്പക, ബി.വിജയന്‍ നായര്‍ നടുവട്ടം, ഡി സുഭദ്രക്കുട്ടിയമ്മ എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് തഴക്കര, സെക്രട്ടറി ബി.സോമശേഖരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പ്രസംഗിച്ചു.


2024 ജനുവരി ജനുവരി 27

ഒ.മാധവന്‍ ജന്മശതാബ്ദി ആഘോഷം

സര്‍ഗവസന്തം നാലാം പതിപ്പ് ഒ.മാധവന്‍റെ ജന്മശതാബ്ദി ആഘോഷമാക്കി. നോവലിസ്റ്റ് കെ.കെ.സുധാകരന്‍ 27ന് 3ന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഡോ.മധു ഇറവങ്കര അധ്യക്ഷനായി കഥാകാരന്‍ വിശ്വന്‍ പടനിലം, ഒ. മാധവന്‍ നാടകവും കാലവും എന്ന വിഷയം അവതരിപ്പിച്ചു. ഫോക്ക്ലോര്‍ അക്കാദമി ഗുരുപൂജ പുരസ്കാരം നേടിയ എന്‍.സുകുമാരന്‍, അവാര്‍ഡുകള്‍ നേടിയ അച്യുതന്‍ ചാങ്കൂര്‍, സുഭദ്ര ഗോപിനാഥന്‍, സനല്‍കുമാര്‍ എന്നിവരെ സരോജിനി ഉണ്ണിത്താന്‍, രാമചന്ദ്രന്‍ ഇടപ്പോണ്‍, പ്രഫ.രാധാമണിക്കുഞ്ഞമ്മ, ഗോപി ബുധനൂര്‍ എന്നിവര്‍ യഥാക്രമം ആദരിച്ചു. കാവ്യാര്‍ച്ചനയില്‍ കരിമ്പിന്‍പുഴ മുരളി, വാസന്തി പ്രദീപ്, ജിജി ഹസന്‍ എന്നിവര്‍ സ്വന്തംകവിത അവതരിപ്പിച്ചു ആര്‍ട്ടിസ്റ്റ് അജിത് പാര്‍ഥന്‍ വരച്ച ഒ.മാധവന്‍റെ ഛായാചിത്രം പ്രസിഡന്‍റ് മധു ഇറവങ്കര സ്വീകരിച്ചു. രാമചന്ദ്രന്‍ മുല്ലശേരി, സരോജിനി ഉണ്ണിത്താന്‍, ഓണാട്ടുകര സാഹിതി പ്രോഗ്രാം കണ്‍വീനര്‍ ജോര്‍ജ് തഴക്കര, സെക്രട്ടറി ബി.സോമശേഖരനുണ്ണിത്താന്‍, മീഡിയ കോ ഓര്‍ഡിനേറ്റര്‍ ബിനു തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.

2024

2024 ഫെബ്രുവരി 24 

പി.പത്മരാജന്‍ അനുസ്മരണം

ഓണാട്ടുകര സര്‍ഗവസന്തം അഞ്ചാം പതിപ്പ് പി.പത്മരാജന്‍ അനുസ്മരണം ഡോ.ഏവൂര്‍ മോഹന്‍ദാസ് 24ന് 3ന് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്‍റ് ഡോ.മധു ഇറവങ്കര അധ്യക്ഷനായി പോക്കാട്ട് രാമചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ആര്‍ട്ടിസ്റ്റ് മോഹനന്‍ വാസുദേവന്‍ വരച്ച പത്മരാജന്‍ സ്മൃതി ചിത്രം ഡോ.മധു ഇറവങ്കര സ്വീകരിച്ചു. സെക്രട്ടറി ബി.സോമശേഖരന്‍ ഉണ്ണിത്താന്‍ ആര്‍ട്ടിസ്റ്റ് മോഹനന്‍ വാസുദേവനെ ആദരിച്ചു. സെക്രട്ടറി ബി.സോമശേഖരന്‍ ഉണ്ണിത്താന്‍, പ്രോഗ്രാം കണ്‍വീനര്‍ ജോര്‍ജ് തഴക്കര, ഫിലിപ് തര്യന്‍, ആര്‍ട്ടിസ്റ്റ് മോഹന്‍ വാസുദേവൻ എന്നിവര്‍ പ്രസംഗിച്ചു. ഹരിദാസ് പല്ലാരിമംഗലം, വര്‍ഗീസ് കുറത്തികാട്, ഷാജി കളിയച്ഛന്‍ എന്നിവര്‍ കാവ്യാര്‍ച്ചന നടത്തി.


2024 മാര്‍ച്ച് 23

മുതുകുളം പാര്‍വ്വതിയമ്മ അനുസ്മരണം

ഓണാട്ടുകര സര്‍ഗവസന്തം ആറാം പതിപ്പ് മുതുകുളം പാര്‍വതിയമ്മ അനുസ്മരണം സാഹിത്യകാരന്‍ ചാരുംമൂട് രാധാകൃഷ്ണന്‍  ഉദ്ഘാടനം ചെയ്തു. ഓണാട്ടുകര സാഹിതി വൈസ് പ്രസിഡന്‍റ് കെ.കെ.സുധാകരന്‍ അധ്യക്ഷനായി. വൈജ്ഞാനിക സാഹിത്യകാരന്‍ സുരേഷ് മണ്ണാറശാല മുതുകുളം പാര്‍വതിയമ്മ അനുസ്മരണം നടത്തി. മുതുകുളം പാര്‍വതിയമ്മയുടെ രേഖാചിത്രം കാര്‍ട്ടൂണിസ്റ്റ് കാര്‍ത്തിക കറ്റാനത്തില്‍ നിന്നും കെ.കെ.സുധാകരന്‍ സ്വീകരിച്ചു. സെക്രട്ടറി ബി സോമശേഖരന്‍ ഉണ്ണിത്താന്‍ കാര്‍ത്തിക കറ്റാനത്തിനെ ആദരിച്ചു. ട്രഷറര്‍ ജോര്‍ജ് തഴക്കര, ജോണ്‍ നൈനാന്‍ എന്നിവര്‍ പ്രസംഗിച്ചു. മുട്ടം സി.ആര്‍.ആചാര്യ, കുഞ്ഞുകുഞ്ഞ് തഴക്കര എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.

2024

2024 ഏപ്രില്‍ 23

ലോക പുസ്തദിനം

ബുദ്ധജംഗ്ഷനില്‍ നിന്നും കൺവീനർ സുരേഷ് വർമയുടെ നേതൃത്വത്തിൽ മണ്ഡപത്തുംകടവിലേക്ക് ഗ്രന്ഥങ്ങളുടെ പ്ലക്കാര്‍ഡുമായി യാത്ര.


2024 മേയ് 10-12 

കുട്ടിവരക്കൂട്ടം ത്രിദിനചിത്രകല ക്യാംപ്

മാവേലിക്കര രാജാ രവിവര്‍മ്മ കോളജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ ഓണാട്ടുകര സാഹിതി സംഘടിപ്പിച്ച കുട്ടിവരക്കൂട്ടം ത്രിദിനചിത്രകല ക്യാംപ് മജീഷ്യന്‍ സാമ്രാജ് ഉദ്ഘാടനം ചെയ്തു. 


2024

2024 ഏപ്രില്‍ 8

തോപ്പില്‍ ഭാസി ജന്മശതാബ്ദി 

തോപ്പില്‍ ഭാസി അനുസ്മരണം. 8.4.24ല്‍.  ഗീതാ ഗോപാലകൃഷ്ണന്‍, ശ്രീലേഖ എസ്, നല്ലമുട്ടം പ്രസാദ് എന്നിവര്‍ കാവ്യാര്‍ച്ചനയില്‍ പങ്കെടുത്തു.

പ്രസിഡന്‍റ് മധു ഇറവങ്കര അധ്യക്ഷത വഹിച്ചു. ഇന്ദിര അശോക് ഉദ്ഘാടനം ചെയ്തു. പ്രൊഫ.വി.ഐ.ജോണ്‍സണ്‍ അനുസ്മരണപ്രഭാഷണം നടത്തി. ഫിലിപ്പ് തര്യന്‍ വരച്ച ചിത്രം സമിതിക്കു കൈമാറി.

2024 ജൂണ്‍ 11

അബു ഏബ്രഹാം അനുസ്മരണം

അബു ഏബ്രഹാം അനുസ്മരണം. 11.6.24ല്‍ നടന്നു. ലത പ്രസാദ്, ഗീത ലക്ഷ്മി, തടിയൂര്‍ ഭാസി എന്നിര്‍ കാവ്യാര്‍ച്ചനയില്‍ പങ്കെടുത്തു. പ്രസിഡന്‍റ് മധു ഇറവങ്ക അധ്യക്ഷത വഹിച്ചു. പ്രൊ.വി.സി.ജോണ്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ.വി.സി.ജോണ്‍ വരച്ച ചിത്രം സമിക്ക് കൈമാറി.

ഡി.വിനയചന്ദ്രന്‍ പുരസ്കാരം നേടിയ ഇന്ദിര അശോക്, അയ്യപ്പപ്പണിക്കര്‍ പുരസ്കാരം ലഭിച്ച ഉണ്ണിക്കൃഷ്ണന്‍ മുതുകുളം എന്നിവരെ ഏവൂര്‍ രാധാകൃഷ്ണന്‍, കെ.പി.വിദ്യാധരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ ആദരിച്ചു.




2024

2024 ജൂലൈ 7

വി.പി.ശിവകുമാര്‍ അനുസ്മരണം

വി.പി.ശിവകുമാര്‍ അനുസ്മരണം. 7.7.24ല്‍. ശശികുമാര്‍ മാവേലിക്കര കാവ്യാര്‍ച്ചന നടത്തി. പ്രസിഡന്‍റ് മധു ഇറവങ്കര അധ്യക്ഷത വഹിച്ചു. രേഖ ആര്‍. താങ്കള്‍ ഉദ്ഘാടനവും അനുസ്മരണവും നടത്തി.  ആര്‍. പാര്‍ത്ഥസാരഥിവര്‍മ്മ വരച്ച ചിത്രം സമിതിക്കു കൈമാറി. സരോജിനി ഉണ്ണിത്താന്‍റെ നന്മമരം പ്രൊഫ.വി.ഐ.ജോണ്‍സന്‍ അവതരിപ്പിച്ചു.

ഡൊണര്‍ മെമ്പര്‍ കെ.പി.ആര്‍. വള്ളിക്കുന്നത്തിനെ ആദരിച്ചു. സുകുമാര്‍ അഴിക്കോട് തത്ത്വമസി അവാര്‍ഡ് ലഭിച്ച സുരേഷ് വര്‍മ്മ, കാന്‍ഫെഡ് പി.ടി.ഭാസ്ക്കരപ്പണിക്കര്‍ അവാര്‍ഡ് ലഭിച്ച ജോര്‍ജ് തഴക്കര എന്നിവരെ ആദരിച്ചു.

2024 ആഗസ്റ്റ് 25

എസ്.ഗുപ്തന്‍നായര്‍ അനുസ്മരണം

എസ്.ഗുപ്തന്‍നായര്‍ അനുസ്മരണം. 25.8.24ല്‍. കാവ്യം സുഗേയത്തില്‍. ബിന്ദു ആര്‍.തമ്പി കവിത അവതരിപ്പിച്ചു. പ്രസിഡന്‍റ് മധു ഇറവങ്കര അധ്യക്ഷത വഹിച്ചു. ഡോ.എം.ജി.ശശിഭൂഷണ്‍ ഉദ്ഘാടനം ചെയ്തു.  നല്ലമുട്ടം പ്രസാദ് അനുസ്മരണം നടത്തി. ആനന്ദ് എസ്. ഓലകെട്ടില്‍ വരച്ച ചിത്രം സമിതിക്കു കൈമാറി. ചാരുംമൂട് രാധാകൃഷ്ണന്‍റെ ബോംബെ എയര്‍പോർട്ട്  നോവല്‍ അഡ്വ.ദേവീപ്രസാദ് അവതരിപ്പിച്ചു.


2024

2024 സെപ്റ്റംബര്‍ 28

ചെന്നിത്തല ചെല്ലപ്പന്‍പിള്ള അനുസ്മരണം