ഡോ. ദാമോദർ മൗസോ
2022ലെ ജ്ഞാനപീഠ ജേതാവ്. കൊങ്കണിയിൽ 1983ൽ രചിക്കപ്പെട്ട കാർമെലിൻ എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
സ്വന്തം നാടിനും 50 ലക്ഷത്തിലേറെ പേർ സംസാരിക്കുന്ന കൊങ്കണി ഭാഷയ്ക്കും വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ഇന്ത്യൻ ചരിത്രത്തിൻ്റെ ഭാഗമാണ്.
കാർമെലിൻ , എൻ്റെ കുട്ടികൾ, മനസ്സിൻ്റെ വർണങ്ങൾ എന്നീ കൃതികൾ രാജേശ്വരി നായർ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.