Skip to Content

വൈഖരി 2024

ഓണാട്ടുകര എന്ന വിശാലമായ ഭൂവിഭാഗത്തിന്റെ സാംസ്കാരിക മുദ്രകളും പൈതൃകവും അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സാംസ്കാരിക കൂട്ടായ്മയാണ് ഓണാട്ടുകര സാഹിതി.


ഇതിനകം തന്നെ സാംസ്കാരിക രംഗത്തിന് പുതിയൊരു മുഖം നല്കുവാന്‍ സംഘടനയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഓണാട്ടുകര സാഹിതിയുടെ സാഹിത്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2024 ഒക്ടോബര്‍ 26, 27 തിയ്യതികളില്‍ (ശനി, ഞായര്‍) മാവേലിക്കരയില്‍ ഒരു ദേശീയ സാഹിത്യസംഗമം സംഘടിപ്പിക്കുന്നു.

ബഹു: ഗോവ ഗവര്‍ണര്‍ ശ്രീ പി എസ് ശ്രീധരന്‍ പിള്ള, ജ്ഞാനപീഠ-പത്മ-സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സംഗമത്തിന്റെ ആദ്യ പതിപ്പില്‍ ഡോ പ്രതിഭാ റായ് (ഒറിയ), ശ്രീ ദാമോദര്‍ മൗസോ (കൊങ്കണി), ശ്രീ ശരണ്‍കുമാര്‍ ലിംബോളേ (മറാഠി), ശ്രീ എന്‍ എസ് മാധവന്‍, ഡോ ജോര്‍ജ്ജ് ഓണക്കൂര്‍, ശ്രീ കെ പി രാമനുണ്ണി, ശ്രീ പ്രഭാവര്‍മ്മ, ശ്രീ ബെന്യാമിന്‍, ഡോ എം ജി ശശിഭൂഷന്‍, ശ്രീ ടി ഡി രാമകൃഷ്ണന്‍, ഡോ മനോജ് കൂറൂര്‍, ശ്രീ ഉണ്ണി ആര്‍, ശ്രീ ഐസക് ഈപ്പന്‍, കെ രാജഗോപാല്‍, കെ രേഖ, ശ്രീമതി ലോപ മുദ്ര, ശ്രീമതി ഷീജ വക്കം, ഫ്രാന്‍സിസ് നൊറോണ തുടങ്ങിയവരുടെ സാന്നിദ്ധ്യമുണ്ടാകും.